Important ports in India Important ports in India


Important ports in IndiaImportant ports in India



Click here to view more Kerala PSC Study notes.

കാണ്ട്ല തുറമുഖം

ഗു​ജ​റാ​ത്തി​ലാ​ണ് കണ്ട്‌ല തു​റ​മു​ഖം. ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും വി​ഭ​ജി​ക്ക​പ്പെ​ട്ട​പ്പോൾ പ്ര​ധാന തു​റ​മു​ഖ​മായ ക​റാ​ച്ചി പാ​കി​സ്ഥാ​ന്റെ ഭാ​ഗ​മാ​യ​തുകൊ​ണ്ടാ​ണ് കണ്ട്‌ല തു​റ​മു​ഖം ഗൾ​ഫ് ഒ​ഫ് ക​ച്ചിൽ പ​ണി​ക​ഴി​ച്ച​ത്. 1950​ക​ളി​ലാ​ണ് ഇ​ത് പ​ണി​ക​ഴി​പ്പി​ച്ച​ത്. വേ​ലി​യേ​റ്റ തു​റ​മു​ഖ​മാ​ണ് കണ്ട്‌ല. പെ​ട്രോ​ളി​യം, സ്റ്റീൽ, ഇ​രു​മ്പ്, ഉ​പ്പ്, ധാ​ന്യ​ങ്ങൾ, തു​ണി എ​ന്നിവ ക​യ​റ്റു​മ​തി ചെ​യ്യ​പ്പെ​ടു​ന്നു. ഗുജറാത്തിലെ കച്ച്‌ ജില്ലയില്‍ കച്ച്‌ ഉള്‍ക്കടലിലാണ്‌ കാണ്ട്ല പോര്‍ട്ട്‌. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖമാണ്‌ കാണ്ട്ല.


കൊച്ചി തുറമുഖം

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ലക്ഷദ്വീപ്‌ കടലിനു സമീപം വേമ്പനാട്‌ കായലില്‍ സ്ഥിതി ചെയ്യുന്ന കൊച്ചിതുറമുഖം കേരളത്തിലെ മേജര്‍ തുറമുഖമാണ്‌. 1341-ല്‍ പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന്‌ രൂപം കൊണ്ടതാണ്‌ കൊച്ചി തുറമുഖം. ബ്രിട്ടീഷ്‌ ആധിപത്യകാലത്ത്‌ 1928-ല്‍ ആണ്‌ ആധുനിക കൊച്ചി തുറമുഖം തുറന്നത്‌. ബ്രിട്ടീഷ്‌ തുറമുഖ എഞ്ചിനീയറായ റോബര്‍ട്ട്‌ ബ്രിസ്‌ടോയുടെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണം. തിരുവിതാംകൂര്‍, കൊച്ചി, മദ്രാസ്‌ സര്‍ക്കാരുകള്‍ യോജിച്ചാണ്‌ പദ്ധതി ചെലവ് വഹിച്ചത്‌.


കൊൽക്കത്ത തുറമുഖം

ബ്രിട്ടീഷ്‌ ഈസ്റ്റിന്ത്യാക്കമ്പനി നിര്‍മ്മിച്ച തുറമുഖം. ഇന്ത്യയില്‍ നദിയില്‍ സ്ഥിതി ചെയ്യുന്ന ഏക മേജര്‍ തുറമുഖം. ഇന്ത്യന്‍ തുറമുഖങ്ങളില്‍ ഏറ്റവും വലിയ ഹിന്റര്‍ലാന്‍ഡ്‌ ഉള്ളത്‌ കൊല്‍ക്കത്ത തുറമുഖത്തിനാണ്‌. മൂഗള്‍ ചക്രവര്‍ത്തി ഓറംഗസീബില്‍ നിന്ന്‌ വ്യാപാരാവകാശങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ്‌ ബ്രിട്ടീഷ്‌ ഈസ്റ്റിന്ത്യാക്കമ്പനി കൊല്‍ക്കത്ത തുറമുഖം നിര്‍മ്മിച്ചത്‌.


ചെന്നൈ തുറമുഖം

 മുമ്പ്‌ മദ്രാസ്‌ തുറമുഖം എന്നറിയപ്പെട്ടിരുന്നു. 1881-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നവഷേവ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടയിനര്‍ പോര്‍ട്. ദക്ഷിണേന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത്‌ ചെന്നൈ ആണ്‌. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം.


ജവാഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട്‌  (Nhava Sheva) 

മും​ബയ് തു​റ​മു​ഖ​ത്തി​ലെ വർ​ദ്ധി​ച്ചു​വ​രു​ന്ന തി​ര​ക്കു കു​റ​യ്ക്കാൻ 1970 ക​ളിൽ നിർ​മ്മി​ച്ച തു​റ​മു​ഖം. ഇ​ന്ത്യ​യിൽ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാത്ത ക​ണ്ടെ​യ‌്നർ ടെർ​മി​ന​ലാ​ണ് N​S​C​I​T. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടയിനര്‍ തുറമുഖമാണ്‌ നവഷേവ തുറമുഖം. മഹാരാഷ്ട്രയിലെ മുംബൈയില്‍ അറബിക്കടലിന്റെ തീരത്താണ്‌ നവഷേവ.


തൂത്തുക്കുടി തുറമുഖം

ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും പ​ഴ​ക്കം​ചെ​ന്ന തു​റ​മു​ഖ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. പാ​ണ്ഡ്യ​രാ​ജാ​ക്ക​ന്മാ​രു​ടെ പ്ര​ധാന തു​റ​മു​ഖ​മാ​യി​രു​ന്നു.ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറമുഖം.


ന്യൂ മാംഗ്ലൂര്‍ തുറമുഖം

മം​ഗ​ലാ​പു​രത്തി​ന് സ​മീ​പ​ത്തു​ള്ള പ​ന​മ്പൂ​രാ​ണ് ആ​സ്ഥാ​നം. കൊ​ങ്കൺ റെ​യിൽ​വേ​യു​മാ​യും ദേ​ശീ​യ​പാത​യു​മാ​യും ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്നു.


പോര്‍ട്ട്‌ ബ്ലെയര്‍

ക്രേന്ദ ഭരണപ്രദേശത്ത്‌ സ്ഥിതി ചെയ്യുന്ന ഏക മേജര്‍ തുറമുഖം.


മര്‍മഗോവ

സു​വാ​രി ന​ദി​യു​ടെ അ​ഴി​മു​ഖ​ത്താ​ണ് തു​റ​മു​ഖം. പോർ​ച്ചു​ഗീ​സു​കാ​രും ബ്രി​ട്ടീ​ഷു​കാ​രും ത​മ്മി​ലു​ണ്ടായ ക​രാ​റ​നു​സ​രി​ച്ചാ​ണ് തു​റ​മു​ഖം നിർ​മ്മാ​ണം തു​ട​ങ്ങി​യ​ത്. ഗോവയിലെ പ്രധാന തുറമുഖമാണ്‌ മര്‍മഗോവ.


മുബൈ തുറമുഖം

ഇ​ന്ത്യ​യു​ടെ സ​മു​ദ്ര​വാ​ണി​ജ്യ​ത്തി​ന്റെ വ​ലി​യൊ​രു ഭാ​ഗ​വും മും​ബയ് തു​റ​മു​ഖ​ത്തി​ലൂ​ടെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 400 ച.​കി.​മീ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന മും​ബയ് തു​റ​മു​ഖ​മാ​ണ് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലിയ പ്ര​കൃ​തി​ദ​ത്ത തു​റ​മു​ഖം.


വിശാഖപട്ടണം തുറമുഖം

ഇന്ത്യയുടെ കിഴക്കന്‍ തീരത്ത്‌ ആന്ധ്രപ്രദേശില്‍ സ്ഥിതി ചെയ്യുന്നു. ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കിടയിലെ തിളക്കമുള്ള രത്നം എന്നറിയപ്പെടുന്നത്‌ വിശാഖപട്ടണമാണ്‌.


Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Malayalam Grammar Correct Words

Open

തെറ്റായ പദം ശരിയായ പദം .
അങ്ങിനെ അങ്ങനെ .
അടിമത്വം അടിമത്തം .
അതാത് അതത് .
അഥപതനം അധഃപതനം .
അദ്യാപകൻ അധ്യാപകൻ .
അനന്തിരവൻ അനന്തരവൻ .
അനുഗ്രഹീതൻ അനുഗൃഹീതൻ .
അല്ലങ്കിൽ അല്ലെങ്കിൽ .
അവധാനത അവധാനം .
അസന്നിഗ്‌ദം അസന്ദിഗ്ദ്ധം .
അസ്തികൂടം അസ്ഥികൂടം .
അസ്ഥിവാരം അസ്തിവാരം .
ആണത്വം ആണത്തം .
ആദ്യാവസാനം ആദ്യവസാനം .
ആഴ്ചപ...

Open

Waterborne diseases

Open

Waterborne diseases (ജലത്തിലൂടെ പകരുന്ന രോഗങ്ങൾ).
CODE: "LDC പരീക്ഷ TAJ ഹോട്ടലിൽ". .
L : Leptospirosis (എലിപ്പനി ).
D : Dysentry (വയറിളക്കം ).
C : cholera ( കോളറ).
പ : Polio (പോളിയോ).
T : Typhoid (ടൈഫോയ്ഡ്).
A : Amoebiasis (വയറുകടി).
J : Jaundice (മഞ്ഞപ്പിത്തം).
H : Hepatitis (ഹെപ്പറ്റൈറ്റിസ് ).
...

Open

Major Dams in India

Open

Bhakra Nangal Dam Type: Concrete gravity.
River: Sutlej River.
Location: Himachal Pradesh.
Hirakud Dam Type: Composite Dam.
River: Mahanadi River.
Location: Orissa.
NagarjunaSagar Dam Type: Masonry Dam.
River: Krishna River.
Location: Andhra Pradesh.
Sardar Sarovar Dam Type: Gravity Dam.
River: Narmada River.
Location: Gujarat.
Tehri Dam Type: Earth and rock-fill.
River: Bhagirathi River.
Location: Uttarakhand.
Dam River State .
.
Alamatti Krishna Karnataka .
Baglihar Chenab Jammu and Kashmir .
Bhakra Nangal Sutlej Himachal Pradesh .
Chutak Suru Jammu and Kashmir .
Gandhisagar Chambal Madhya Pradesh .
Hirakud Mahanadi Orissa .
Koyna Koyna Maharashtra .
Krishnaraja Sagar Kaveri Karnataka .
Maithon Barakar Jharkh...

Open