Kerala PSC Preliminary Exam Hall ticket Kerala PSC Preliminary Exam Hall ticket


Kerala PSC Preliminary Exam Hall ticket

Kerala PSC Preliminary Exam Hall ticket is available in the Kerala PSC website profile. SSLC Level General Preliminary Examination will be held on February 20, 25, March 6, and 13, 2021 in four phases. For job seekers, Admission tickets are available on the profile.

Kerala PSC announced the exam date for Preliminary Exam. Kerala PSC Preliminary Exam schedule is given below. The common preliminary test (up to SSLC level) Exam schedule is as follows.

Kerala PSC Preliminary Exam Schedule

No.DateTimeStage
1.20/02/20211.30 pm to 3.15 pm1
2.25/02/2021
1.30 pm to 3.15 pm
2
3.06/03/2021
1.30 pm to 3.15 pm
3
4.13/03/2021
1.30 pm to 3.15 pm
4

Please find the below section for Kerala PSC 10th level exam syllabus, Exam date, and PSC 10th level exam mock test, Quiz, and study notes.


Announcements from Kerala PSC

പൊതു പ്രാഥമിക പരീക്ഷ സംബന്ധിച്ച അറിയിപ്പ്..!! പത്താംക്ലാസ് വരെ അടിസ്ഥാന യോഗ്യതയുള്ളവർക്കായി 2021 ഫെബ്രുവരി 20, 25, മാർച്ച് 6 തീയതികളിൽ നടത്തുന്ന പൊതുപ്രാഥമിക പരീക്ഷയ്ക്ക് അഡ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളിൽ പരീക്ഷാ ദിവസങ്ങളിലോ, തൊട്ടടുത്ത ദിവസങ്ങളിലോ പ്രസവ തീയതി വരുന്ന /പ്രസവം കഴിഞ്ഞ സ്ത്രീകൾ, കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ, ഗുരുതരമായ അപകടം സംഭവിച്ചവർ, അംഗീകൃത യൂണിവേഴ്സിറ്റികളുടെ പരീക്ഷകളോ സർക്കാർ സർവീസിലേക്കുള്ള മറ്റ് പരീക്ഷകളോ ഉള്ള ഉദ്യോഗാർത്ഥികൾ എന്നിവർ ഇത് സംബന്ധിച്ച സ്വീകാര്യമായ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ ഹാജരാക്കുന്ന പക്ഷം പ്രസ്തുത അപേക്ഷകളുടെ വ്യക്തമായ പരിശോധനയ്ക്കു ശേഷം ഏറ്റവും യോഗ്യമായ അപേക്ഷകൾ സമർപ്പിക്കുന്നവർക്കു മാത്രം കമ്മിഷന്റെ ഉത്തരവിനു വിധേയമായി പരീക്ഷ 2021 മാർച്ച് 13 ലേക്ക് മാറ്റി അനുവദിക്കുന്നതാണ്. ഉദ്യോഗാർത്ഥികൾ jointce.psc@kerala.gov.in എന്ന ഇ.മെയിൽ ഐഡിയിലാണ് അപേക്ഷ നൽകേണ്ടത്. പരീക്ഷാ തീയതിയ്ക്കു മുമ്പു ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.

എസ്.എസ്.എൽ.സി. ലെവൽ പൊതുപ്രാഥമിക പരീക്ഷ 2021 ഫെബ്രുവരി 20, 25, മാർച്ച് 6, 13 തീയതികളിൽ നാല് ഘട്ടങ്ങളായി നടത്തുകയാണ്. ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ ഉദ്യോഗാർത്ഥിയ്ക്കും അവരവർ തെരഞ്ഞെടുത്തിട്ടുള്ള ജില്ലകളിൽ പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുള്ളതിനാൽ, പരീക്ഷാകേന്ദ്രമാറ്റം അനുവദിക്കുന്നതല്ല. പരീക്ഷാ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ പരീക്ഷാ കേന്ദ്രമാറ്റത്തിനുള്ള അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. 


ഓരോ ഘട്ടത്തിലും അഡ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അതാത് ഘട്ടങ്ങളിൽ പരീക്ഷയെഴുതേണ്ടതാണ്. മറ്റ് ഘട്ടങ്ങളിലേക്ക് യാതൊരുകാരണവശാലും മാറ്റം അനുവദിക്കുന്നതല്ല. സർക്കാർ നിഷ്കർഷിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും ഉദ്യോഗാർത്ഥികൾ പാലിക്കേണ്ടതാണ്. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ അഡ്മിഷൻ ടിക്കറ്റിൽ വിശദീകരിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിൽ ഉദ്യോഗാർത്ഥികൾക്കൊപ്പം പ്രായമായവർ, കൊച്ചുകുഞ്ഞുങ്ങൾ എന്നിവർ യാതൊരു കാരണവശാലും എത്തുവാൻ പാടില്ല. കോവിഡ്പോ സിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുന്നതിനായി കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ്, ആരോഗ്യ വകുപ്പിൽ നിന്നുള്ള അനുമതി പത്രം എന്നിവ സഹിതം അതാത് ജില്ലാ ഓഫീസർമാർക്ക് (തിരുവനന്തപുരം ജില്ല ഒഴികെ) മുൻകൂട്ടി അപേക്ഷ നൽകി അനുമതി വാങ്ങേണ്ടതാണ്. തിരുവനന്തപുരം ജില്ലയിൽ പരീക്ഷയ്ക്ക് അഡ്മിറ്റ് ചെയ്തിട്ടുള്ള

ഉദ്യോഗാർത്ഥികൾ jointce.psc@kerala.gov.in എന്ന ഇ.മെയിൽ ഐഡിയിൽ അപേക്ഷ നൽകണ്ടതാണ്. ക്വാറന്റെയിനിലുള്ള ഉദ്യോഗാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ അവർക്കായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക റൂമുകളിൽ മാത്രം ഇരുന്ന് പരീക്ഷ എഴുതേണ്ടതാണ്. ഇതിനായി ചീഫ് സൂപ്രണ്ടിന് അപേക്ഷ നൽകേണ്ടതാണ്.

Logo
Logo
Last Updated: 2021-02-16 04:48:09