Click here to view more Kerala PSC Study notes.
ധ്രുവപ്രദേശങ്ങൾ
അന്റാർട്ടിക്കാ ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണധ്രുവം അല്ലെങ്കിൽ ഭൂമിശാസ്ത്രപരമായ ദക്ഷിണധ്രുവം, ഭൂമിയുടെ പ്രതലത്തിലെ ഏറ്റവും തെക്കേ അറ്റമാണ്. ഇത് ഉത്തരധ്രുവത്തിന് നേർ എതിർദിശയിൽ സ്ഥിതി ചെയ്യുന്നു. ദക്ഷിണധ്രുവവും ദക്ഷിണകാന്തികധ്രുവവും രണ്ടും രണ്ടാണ്. ആർട്ടിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഉത്തരധ്രുവം അല്ലെങ്കിൽ ഭൂമിശാസ്ത്രപരമായ ഉത്തരധ്രുവം, ഭൂമിയുടെ പ്രതലത്തിലെ ഏറ്റവും വടക്കേ അറ്റമാണ്. ഇത് ദക്ഷിണധ്രുവത്തിന് നേർ എതിർദിശയിൽ സ്ഥിതി ചെയ്യുന്നു. ഉത്തരധ്രുവവും ഉത്തരകാന്തികധ്രുവവും വ്യത്യസ്തമാണ്.
ഭൂമിയുടെ വടക്കേയറ്റമായ ഉത്തരധ്രുവത്തിനു ചുറ്റുമുള്ള മേഖലയാണ് ആർട്ടിക്. ഡെന്മാർക്കിന്റെ അധീനപ്രദേശമായ ഗ്രീൻലൻഡ് ദ്വീപും അമേരിക്കയുടെ അലാസ്ക സംസ്ഥാനവും കാനഡ, റഷ്യ, ഐസ്‌ലൻഡ്, നോർവെ, സ്വീഡൻ, ഫിൻലൻഡ്, എന്നീ രാഷ്ട്രങ്ങളുടെ ഭാഗങ്ങളും ആർട്ടിക് സമുദ്രവും കൂടിച്ചേർന്നതാണ് ആർട്ടിക് മേഖല.
Questions related to Polar Regions
- 1909 ഏപ്രില്‍ 6 ന് ആദ്യമായി ഉത്തരധ്രുവത്തില്‍ എത്തിയെന്നു കരുതപ്പെടുന്നതാര് - അമേരിക്കയിലെ റോബര്‍ട്ട്. ഇ.പിയറി
- 1911 ഡിസംബര്‍-14ന് ദക്ഷിണധ്രുവത്തില്‍ ആദ്യമായെത്തിയ പര്യവേക്ഷകൻ - നോര്‍വേക്കാരനായ റോള്‍ഡ് അമുണ്ട്‌സെ൯
- 1989ല്‍ കമ്മീഷന്‍ ചെയ്യപ്പെട്ട അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ രണ്ടാമത്തെ കേന്ദ്രമേത് - മൈത്രി
- NCAOR-ന്റെ ആസ്ഥാനം എവിടെയാണ് - ഗോവയിലെ വാസ്‌ക്കോ ഡാ ഗാമ
- അന്താരാഷ്ട്ര ധ്രുവവര്‍ഷമായി (International Polar Year) ആചരിച്ചതേത് വര്ഷം - 2007-2008
- അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ ആദ്യത്തെ പര്യവേക്ഷണ കേന്ദ്രമേത് - ദക്ഷിണ ഗംഗോത്രി (1984)
- അന്റാര്‍ട്ടിക്കയിലെ മഞ്ഞ് മുഴുവന്‍ ഉരുകിയാല്‍ ഭൂമിയിലെ സമുദ്രജലനിരപ്പ് ഏത്ര ഉയരുമെന്നാണ് കരുതപ്പെടുന്നത് - 230 അടി (70 മീറ്റര്‍)
- അന്റാര്‍ട്ടിക്കയില്‍ മഞ്ഞുമലകള്‍ പിറവിയെടുക്കുന്ന പ്രക്രിയ അറിയപ്പെടുന്നതെങ്ങിനെ - കാവിങ് (Calving)
- അന്റാര്‍ട്ടിക്കയില്‍ സമാധാനപരമായ ഗവേഷണങ്ങളും, പഠനങ്ങളും ലക്ഷ്യമിടുന്ന അന്റാർട്ടിക്ക് ഉടമ്പടി പ്രാബല്യത്തില്‍ വന്നതെന്ന് - 1961 ജൂണ്‍ 23
- അന്റാർട്ടിക്ക് ഭുഖണ്ഡത്തിനു ചുറ്റുമുള്ള വിശാല സമുദ്രമേത് - സതേണ്‍ ഓഷന്‍ (Southern Ocean)
- അന്റാർട്ടിക്ക് വൃത്തം എന്നറിയപ്പെടുന്ന അക്ഷാംശ രേഖയേത് - ദക്ഷിണ അക്ഷാംശം 66 ഡിഗ്രി 33 മിനുട്ട് 39 സെക്കന്റ്
- അൻറാർട്ടിക്കയിലെ ജീവികളിൽ ഏറ്റവും പ്രധാനം - പെൻഗ്വിനുകൾ
- അൻറാർട്ടിക്കയുടെ വിസ്തൃതി - 14 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്
- ആര്‍ട്ടിക്കിലെ ഇന്ത്യന്‍ ഗവേഷണ കേന്ദ്രം സ്ഥിതി ചെയുന്ന നോര്‍വീജിയന്‍ ദ്വീപേത് - നൈ-അലെസണ്ട് (Ny - Alesund)
- ആര്‍ട്ടിക്കിലെ ഇന്ത്യയുടെ ആദ്യത്തെ പര്യവേക്ഷണ കേന്ദ്രമേത് - ഹിമാദ്രി
- ഇന്ത്യക്ക് പുറത്ത് ആദ്യമായി ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചതെവിടെ - അന്റാര്‍ട്ടിക്കയില്‍ (1983)
- ഇന്ത്യയിലെ ഏത് നഗരത്തിന്റെ പിന്‍ കോഡാണ് അന്റാര്‍ട്ടിക്കയിലെ പോസ്റ്റ് ഓഫീസില്‍ ഉപയോഗിക്കുന്നത് - പനാജി (403001)
- ഇന്ത്യയില്‍ നിന്നും ആദ്യത്തെ അന്റാര്‍ട്ടിക്കന്‍ പര്യവേക്ഷണ സംഘം പുറപ്പെട്ട വര്‍ഷമേത് - 1981 ഡിസംബര്‍ 6
- ഇന്ത്യയുടെ അന്റാര്‍ട്ടിക്കയിലെ മൂന്നാമത്തെ പര്യവേക്ഷണ കേന്ദ്രത്തിനു നല്‍കിയിരിക്കുന്ന പേരെന്ത് - ഭാരതി
- ഇന്ത്യയുടെ ആദ്യത്തെ അന്റാര്‍ട്ടിക്കന്‍ പര്യവേക്ഷണ സംഘത്തെ നയിച്ചതാര് - ഡോ.S .Z കാസിം
- ഇന്ത്യയുടെ ആദ്യത്തെ ആര്‍ട്ടിക്ക് പര്യവേക്ഷണ സംഘം യാത്ര തിരിച്ചതെന്ന് - 2007 ആഗസ്റ്റ് 4 (തലവന്‍ രസിക്ക് രവീന്ദ്ര)
- ഇന്ത്യയുടെ ഏത് മുന്‍പ്രധാനമന്ത്രിയുടെ പേരിലാണ് അന്റാര്‍ട്ടിക്കയില്‍ തടാകമുള്ളത് - ഇന്ദിരാഗാന്ധിയുടെ (പ്രിയദര്‍ശിനി തടാകം)
- ഇന്ത്യയുടെ ധ്രുവപര്യവേക്ഷണങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനമേത് - നാഷണല്‍ സെന്റര്‍ ഫോര്‍ അന്റാർട്ടിക്ക് ആന്റ് ഓഷ്യൻ റിസര്‍ച്ച് (NCAOR)
- ഏറ്റവും കൂടുതൽ കാറ്റുവീശുന്ന പ്രദേശം - അൻറാർട്ടിക്ക
- ഏറ്റവും വലിയ അഞ്ചാമത്തെ ഭൂഖണ്ഡം - അൻറാർട്ടിക്ക
- നൂറ്റാണ്ടുകളായുള്ള കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് ഭൂമിക്കടിയിലായ തടാകം - വോസ്തതോക്ക്
- ഭൂമിയിലെ ഏത് പ്രദേശമാണ് 50 ഡിഗ്രി സമ്മര്‍ ഐസോതേം (50 Degree Summer Isotherm) എന്നറിയപ്പെടുന്നത് - ആര്‍ട്ടിക്ക്
- ഭൂമിയിലെ ഏറ്റവും തണുപ്പുകൂടിയതും വരണ്ടതുമായ ഭൂഖണ്ഡം - അൻറാർട്ടിക്ക
- ഭൂമിയിലെ മഞ്ഞുപാളിയുടെ 90 ശതമാനവും എവിടെയാണുള്ളത് - അൻറാർട്ടിക്കയിലാണുള്ളത്
- ഭൂമിയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 89.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തപ്പെട്ട അന്റാര്‍ട്ടിക്കയിലെ പ്രദേശമേത് - വോസ്തോക്ക് സ്‌റ്റേഷന്‍ (1983 ജൂലായ് 21)
- ഭൂമിയുടെ ഉത്തരധ്രുവത്തിലെ ധ്രുവദീപ്തി ഏത് പേരില്‍ അറിയപ്പെടുന്നു - ഓറോറ ബോറിയാലിസ് (ദക്ഷിണധ്രുവത്തിലേത് ഓറോറ ഓസ്‌ട്രേലിസ്)
- ഭൂമിയുടെ ഉത്തരധ്രുവപ്രദേശംഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത് - ആര്‍ട്ടിക്ക് സമുദ്രം
- ഭൂമിയുടെ ഉത്തര്ധ്രുവത്തിലും, ദക്ഷിണധ്രുവത്തിലും കാല്‍കുത്തിയ ആദ്യ ഇന്ത്യക്കാരനാര് - അജീത്ത് ബജാജ്
- ഭൂമിയുടെ ദക്ഷിണധ്രുവം ഉള്‍പ്പെടുന്ന ഭൂഖണ്ഡമേത് - അന്റാര്‍ട്ടിക്ക
- ഭൂമിയുടെ ദക്ഷിണ്ധ്രുവത്തില്‍ സ്ഥാപിച്ചിരിക്കുന്ന അമേരിക്കന്‍ പര്യവേക്ഷണ കേന്ദ്രമേത് - അമുണ്ട്‌സെന്‍സ് ക്കോട്ട് സൗത്ത് പോള്‍ സ്റ്റേഷൻ
- ലോകത്തിലെ ശുദ്ധജലത്തിന്റെ 70 ശതമാനത്തോളം സ്ഥിതി ചെയ്യുന്നതെവിടെ - അന്റാര്‍ട്ടിക്കന്‍ മഞ്ഞുപാളികളില്‍
- സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും ഉയരമുള്ള ഭൂഖണ്ഡമേത് - അന്റാര്‍ട്ടിക്ക
- സ്ഥിരമായി മനുഷ്യവാസമില്ലാത്ത ഏകഭൂഖണ്ഡം - അൻറാർട്ടിക്ക്
Click here to search study notes.
Click here to view all Kerala PSC Study notes.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.