Bharatanatyam, also previously called Sadhir Attam, is a major form of Indian classical dance that originated in Tamil Nadu. It has flourished in the temples and courts of southern India since ancient times. It is one of the widely recognized eight forms of Indian classical dance (the others being Kathak, Kuchipudi, Odissi, Kathakali, Mohiniyattam, Manipuri, and Sattriya) and it expresses South Indian religious themes and spiritual ideas, particularly of Shaivism, Vaishnavism, and Shaktism.
ഭരതനാട്യം, തമിഴ്‌നാട്ടിലെ തനതു നൃത്തരൂപമാണ്. ഭരതമുനി രചിച്ച നാട്യശാസ്ത്രപ്രകാരമുള്ളതാണ് ഈ നൃത്തം. 'ദാസിയാട്ടം' എന്നും പേരുണ്ട്. 'ചലിക്കുന്ന കാവ്യം' എന്നാണ് ഭരതനാട്യം അറിയപ്പെടുന്നത്. ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട അഭിനയ ദർപ്പണ്ണം എന്ന ഗ്രന്ഥമാണ് ഭരതനാട്യത്തിന് ആധാരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഏതാണ്ട് നാശോന്മുഖമായിക്കൊണ്ടിരുന്ന ഈ കലയെ പുനരുദ്ധരിച്ചത് തഞ്ചാവൂർ രാജാക്കന്മാരും, പന്തനല്ലൂർ മീനാക്ഷിസുന്ദരം പിള്ള , കുന്ദപ്പ തുടങ്ങിയ നാട്യാചര്യാന്മാരുടെ ശ്രമഫലമായിട്ടാണെന്നു കരുതുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തഞ്ചാവൂർ സഹോദരന്മാർ എന്നുമറിയപ്പെടുന്ന ചിന്നയ്യ സഹോദരന്മാരാണ് ദാസിയാട്ടം പരിഷ്കരിച്ച് ഭരതനാട്യത്തിന് രൂപം കൊടുത്തത്. ഇന്ത്യയിലെ മറ്റെല്ലാ ശാസ്ത്രീയ നൃത്തരൂപങ്ങളുടെയും മാതാവായി വിശേഷിക്കപ്പെടുന്ന ഭരതനാട്യം ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന നൃത്തരൂപമായും കണക്കാക്കപ്പെടുന്നു.
നാട്യവിദ്യയെ സംബന്ധിച്ച് ഒരു ഗ്രന്ഥമാണ് ഭരതമുനിയുടെ നാട്യ ശാസ്ത്രം. ഇതില്‍ പ്രതിപാദിക്കുന്നതു കൊണ്ടാവാം ഭരതനാട്യത്തിന് ഈ പേര് ലഭിച്ചത് എന്ന് കരുതുന്നു. അല്ലെങ്കില്‍ ഭാരതീയ നൃത്തങ്ങളില്‍ മുഖ്യസ്ഥാനമുള്ളത് കൊണ്ടാവാം ഈ പേര് ലഭിച്ചത് എന്നും കരുതപ്പെടുന്നു. ബ്രഹ്മാവ് സൃഷ്ടിച്ച നാട്യവേദത്തിന്റെ അടിസ്ഥാനത്തിൽ ഭരതമുനി നാട്യശാസ്ത്രം നിർമ്മിച്ചുവെന്നാണ് ഐതിഹ്യം. നാട്യത്തിന്റെ രാജാവ് എന്ന അർത്ഥത്തിലാണ് ശിവന് നടരാജൻ എന്ന പേരുണ്ടായത്. ഈ പ്രപഞ്ചം തന്നെ ശിവന്റെ നടനശാലയാണ് എന്നാണ് വിശ്വാസം. ഭരതനാട്യത്തെ നൃത്തം, നൃത്യം, നാട്യം എന്നിങ്ങനെ മൂന്നായാണ് തരം തിരിച്ചിരിക്കുന്നത്. ദൃശ്യകലകളില്‍ പ്രധാനമായ മൂന്നെണ്ണമാണ് ഇവ. മൃണാളിനി സാരാഭായ്, മല്ലിക സാരാഭായ്, രുക്മിണി ദേവി അരുണ്ഡേൽ, യാമിനി കൃഷ്ണമൂർത്തി തുടങ്ങിയവർ പ്രശസ്‌ത ഭരതനാട്യ നൃത്തകരാണ്. 1936-ൽ ചെന്നൈയിൽ കലാക്ഷേത്ര സ്ഥാപിച്ചത് രുക്മിണി ദേവി അരുണ്ഡേലാണ്. 1949-ൽ മൃണാളിനി സാരാഭായ് അഹമ്മദാബാദിൽ ദർപ്പണ ഡാൻസ് അക്കാദമി സ്ഥാപിച്ചു.