Panchayat Raj Panchayat Raj


Panchayat RajPanchayat Raj



Click here to view more Kerala PSC Study notes.

പഞ്ചായത്തി രാജ്

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് ഉത്ഭവിച്ച ഒരു രാഷ്ട്രീയ വ്യവസ്ഥയാണ് പഞ്ചായത്ത് രാജ് അല്ലെങ്കിൽ 'പഞ്ചായത്തി രാജ് എന്ന് അറിയപ്പെടുന്നത്. ഇത് പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളായ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. അഞ്ച് എന്നർഥം വരുന്ന പഞ്ച, സമ്മേളനം എന്നർഥം വരുന്ന ആയത്ത് എന്നീ വാക്കുകൾ ചേർന്നാണ് "പഞ്ചായത്ത്" എന്ന വാക്ക് ഉണ്ടാകുന്നത്. രാജ്" എന്നാൽ ഭരണം എന്നാണ് അർഥം.

ഇന്ത്യയുടെ രാഷ്ട്രീയ വ്യവസ്ഥയുടെ അടിത്തറയായി മഹാത്മാഗാന്ധി കണ്ടിരുന്ന പഞ്ചായത്തിരാജ്, ഓരോ ഗ്രാമവും സ്വയംപര്യാപ്തത നേടുന്ന തരത്തിലുള്ള വികേന്ദ്രീകൃതമായ ഒരു ഭരണകൂടമാണ്. അത്തരമൊരു കാഴ്ചപ്പാടിന് അദ്ദേഹം നൽകിയ പേര് ഗ്രാമ സ്വരാജ് എന്നായിരുന്നു. പക്ഷെ, ഗാന്ധിജിയുടെ ആ കാഴ്ചപ്പാടിന് പകരം വളരെ കേന്ദ്രീകൃതമായ ഒരു ഭരണസംഹിതയാണ് ഇന്ത്യയിൽ നിലവിൽ വന്നത്. എന്നിരുന്നാലും, തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളെ ശാക്തീകരിച്ച്, പ്രാദേശിക തലത്തിലേക്ക് നിരവധി ഭരണനിർവ്വഹണ പ്രക്രീയകൾ എത്തിച്ചു കൊണ്ട് ഇത് പരിഷ്കരിക്കപ്പെട്ടു. 

പഞ്ചായത്തീരാജ് നിയമം

1959 ഒക്ടോബർ രണ്ടിന് രാജസ്ഥാനിലെ നാഗൂർ ജില്ലയിൽ അന്നത്തെ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്‌റു ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തീരാജ് സംവിധാനം ഉദ്‌ഘാടനം ചെയ്തു. 1992 ൽ 73-ാം ഭേദഗതിയിലൂടെ പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകി. തുടർന്ന് 1993 ഏപ്രിൽ 24-ന് പഞ്ചായത്തീരാജ് നിയമം പ്രധാനമന്ത്രി നരസിംഹറാവു പാസാക്കി. പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനാ വകുപ്പിലെ അനുച്ഛേദം 40 പ്രകാരമാണ്.  


കേരള പഞ്ചായത്ത് ആക്ട്, 1960, സാമൂഹ്യ വികസന രംഗത്ത് കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ആസൂത്രിത വികസനം ഗ്രാമതലത്തില്‍ രൂപപ്പെടുത്തുന്നതിനും അധികാരവികേന്ദ്രീകരണം പ്രാവര്‍ത്തികമാക്കുന്നതിനും സഹായകമാകും വിധം സംസ്ഥാന സര്‍ക്കാരുകള്‍ പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്ന ബല്‍വന്ത്റായ് മേത്താ കമ്മിറ്റിയുടെയും ഇ.എം.എസ് നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായുള്ള ഭരണ പരിഷ്കാര കമ്മിറ്റിയുടെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഐക്യ കേരളത്തിനാകമാനം ബാധകമാകും വിധം 1960ലെ കേരള പഞ്ചായത്ത് ആക്ട് നിര്‍മ്മിക്കുകയും 01-01-1962ല്‍ നിലവില്‍ വരികയും ചെയ്തു. ഈ നിയമപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപ്രദേശങ്ങളെയും ഉള്‍പ്പെടുത്തി കൊണ്ട് 922 ഗ്രാമപഞ്ചായത്തുകള്‍ രൂപവല്‍കരിച്ചു.

ആസൂത്രിത ഗ്രാമവികസനത്തിനും തദ്ദേശഭരണ കാര്യങ്ങളില്‍ വര്‍ദ്ധിച്ച തോതിലുള്ള ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും ഉദ്ദേശിച്ചു കൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ 73-ാം ഭേദഗതി പ്രകാരം  നിര്‍മ്മിക്കപ്പെട്ടതാണ് 1994ലെ കേരള പഞ്ചായത്ത് രാജ് നിയമം.


ഗ്രാമവികസനവുമായി ബന്ധപ്പെട്ട കമ്മിറ്റികൾ

  • അശോക് മേത്ത കമ്മിറ്റി - പഞ്ചായത്തീരാജ്
  • എസ്.ബി. സെൻ കമ്മിറ്റി - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കൂടുതൽ അധികാരം.
  • കുമരപ്പ കമ്മിറ്റി - ഭൂപരിഷ്കരണം
  • നരസിംഹം കമ്മിറ്റി - ഗ്രാമപ്രദേശങ്ങളിലെ ബാങ്കിങ് സംവിധാനം.
  • ബൽവന്ത്റായ് മേത്ത കമ്മിറ്റി - ത്രിതല പഞ്ചായത്തീരാജ് സംവിധാനം നടപ്പാക്കുന്നതിനുള്ള ശുപാർശ.
  • ഭാനുപ്രതാപ് സിംഗ് കമ്മിറ്റി - കൃഷി സംബന്ധമായ നയങ്ങളും പരിപാടികളും.


Questions related to Panchayat Raj

  • ഇന്ത്യയിലാദ്യമായി പഞ്ചായത്തീരാജ് നിലവിൽ വന്ന സംസ്ഥാനം? രാജസ്ഥാൻ നാഗൂർ ജില്ല
  • കേരളത്തിൽ അധികാരവികേന്ദ്രീകരണ ത്തെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മിറ്റി? സെൻ കമ്മിറ്റി
  • കേരളത്തിൽ ത്രിതല പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നത്? 1994 ഏപ്രിൽ 23
  • ഗ്രാമസ്വാരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്? ഗാന്ധിജി
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം? 21 വയസ്സ്
  • ത്രിതല പഞ്ചായത്ത് രാജ് വ്യവസ്ഥയിലെ ഏറ്റവും ഉയർന്ന തലം? ജില്ലാ പഞ്ചായത്ത്
  • പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത്? 1993 ഏപ്രിൽ 24
  • പഞ്ചായത്തീരാജ് ന് ഭരണഘടനാ സാധുത നൽകണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി? എൽ എം സിംഗ്‌വി കമ്മിറ്റി
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Padma Awards Winners 2022

Open

The Padma Awards are conferred by the President of India at ceremonial functions which are held at Rashtrapati Bhawan usually around March/ April every year. Padma Awards are one of the highest civilian honours in India and are categorized into three namely, Padma Vibhushan, Padma Bhushan, and Padma Shri.


The Padma awards are granted in a variety of disciplines/fields of activity, including art, social work, public affairs, science and engineering, commerce and industry, medical, literature and education, sports, and civil service, among others. President Ram Nath Kovind approved conferment of 128 Padma Awards this year on the eve of the 73rd Republic Day. Following is the list of Padma Vibhushan, Padma Bhushan and Padma Shri awardees.

RectAdvt Padma Vibhushan The 'Padma Vibhushan' is awarded for exceptional and outstanding service.

Name Field State/Country .
Ms. Prabha Atre Art Maharasht...

Open

Athletes and their Books

Open

അൺ ബ്രേക്കബിൾ - മേരികോം .
ആൾ റൗണ്ട് വ്യൂ - ഇമ്രാൻ ഖാൻ .
ഇന്ത്യൻ സമ്മേർസ് - ജോൺ റൈറ്റ് .
എ ലോങ് ഇന്നിങ്‌സ് - വിജയ് ഹസ്സാരെ .
ഐഡൽഡ് - സുനിൽ ഗാവാസ്കർ.
ഓപ്പൺ - ആന്ദ്രേ അഗാസി .
കരിക്കറ്റ് മൈ സ്റ്റൈൽ  - കപിൽ ദേവ്  .
കെ.പി - കെവിൻ പിറ്റേഴ്‌സൺ  .
കോൺട്രിവേഴ്സിയലി യുവേഴ്സ് - ഷൊയ്‌ബ്‌ അക്തർ .
ടരൂ കളേഴ്സ് -  ആദം ഗിൽ ക്രിസ്റ്റ് .
ടൈഗേഴ്സ് ടെയി...

Open

കൃഷിചൊല്ലുകൾ

Open

അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ .
അടുത്തു നട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ് .
അമരത്തടത്തിൽ തവള കരയണം .
ആരിയൻ വിതച്ചാ നവര കൊയ്യാമോ .
ആഴത്തിൽ ഉഴുത്‌ അകലത്തിൽ നടണം .
ഇല്ലം നിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ .
ഉടമയുടെ കണ്ണ് ഒന്നാംതരം വളം .
ഉരിയരി ക്കാ ര നു എന്നും ഉരിയരി തന്നെ .
ഉഴവിൽ തന്നെ കള തീർക്കണം .
എളിയ വരും ഏത്തവാഴയും ചവിട്ടും...

Open