Guruvayur Satyagraha Guruvayur Satyagraha


Guruvayur SatyagrahaGuruvayur Satyagraha



Click here to view more Kerala PSC Study notes.

ഗുരുവായൂർ സത്യാഗ്രഹം

ഹിന്ദു മതത്തിലെ ഏല്ലാ ജാതിക്കാർക്കും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് സത്യാഗ്രഹം നടന്നത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളെയും പോലെ ഗുരുവായൂർ ക്ഷേത്രത്തിലും അവർണ്ണ സമുദായക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഈ അനാചാരത്തിനെതിരെ കെ. കേളപ്പൻ, എ. കെ. ജി., പി. കൃഷ്ണപിള്ള, സുബ്രഹ്മണ്യൻ തിരുമുമ്പ് എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട സമരമായിരുന്നു ഗുരുവായൂർ സത്യാഗ്രഹം. എ. കെ. ജി.യായിരുന്നു സത്യഗ്രഹ വോളന്റിയർമാരുടെ നേതാവ്. 1931 മേയിൽ വടകരയിൽ നടന്ന സംസ്ഥാന കോൺഗ്രസ് സമ്മേളനം പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് സത്യാഗ്രഹം ആരംഭിച്ചത്. നവംബർ ഒന്നിന് സത്യാഗ്രഹം തുടങ്ങി. 1931 ഒക്ടോബര്‍ 21ന് പയ്യന്നൂരില്‍ നിന്നും എകെജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സത്യാഗ്രഹ പ്രചരണ ജാഥാപ്രയാണം ഒക്ടോബര്‍ 31ന് ഗുരുവായൂരിലെത്തി. നവംബര്‍ 1ന് ക്ഷേത്രത്തിലേക്ക് കയറാന്‍ ശ്രമിച്ച സമര ഭടന്‍മാരെ കാവല്‍ക്കാര്‍ തടഞ്ഞു. ഇതോടെ കെ കേളപ്പന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം തുടങ്ങി.. ഈ സമരത്തിനു് കെ. കേളപ്പൻ, പി. കൃഷ്ണപിള്ള, മന്നത്ത് പത്മനാഭൻ, സുബ്രഹ്മണ്യൻ തിരുമുമ്പ് , എ. കെ.ജി എന്നിവരാണ് നേതൃത്വം നൽകിയതു്. ക്ഷേത്ര ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ച മണി അടിച്ച പി കൃഷ്ണപിള്ളക്കും മര്‍ദ്ദനമേറ്റു. സമരം ശക്തമായപ്പോള്‍ ക്ഷേത്രം അടച്ചിട്ടു. സത്യാഗ്രഹം നിരാഹാരത്തിന് വഴിമാറിയപ്പോള്‍ ഗാന്ധിജി ഇടപെടലിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. അനന്തര ഫലം, 1947 ജൂൺ 12-ന് മദിരാശി സർക്കാരിന്റെ ക്ഷേത്രപ്രവേശന ഉടമ്പടിക്ക് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രവേശനം ലഭിച്ചു.  1936 ൽ ശ്രീചിത്തിര തിരുനാൾ തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാനുണ്ടായ സാഹചര്യവും ഈ സത്യാഗ്രഹം സൃഷ്ടിച്ചു. 

Guruvayur Satyagraha took place in (1931–32) and was a Satyagraha (non-violent protest) in the present Thrissur district, which was then part of Ponnani Taluk of Malabar district, now part of Kerala, which was an effort to allow entry for untouchables into the Guruvayur Temple.

Subsequently, there was an opinion poll held at Ponnani taluk in which 77 percent favored the entry of all castes into the temples. Leaders, from various parts of Kerala, were later in the leadership of C. Rajagopalachari and other Indian national congress leaders such as P. Krishna Pillai and A. K. Gopalan, who took part in the effort. The right to enter temples was granted to "Backward" Hindus like Ezhavas only in 1936 in India by the Maharajah of Travancore and the Temple Entry Proclamation.

Questions related to Guruvayur Satyagraha

  • എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി കെ.പി.സി.സി യുടെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹം - ഗുരുവായൂർ സത്യാഗ്രഹം 
  • എൻ .എസ്.എസ് ന്റെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു ? കെ.കേളപ്പന്‍
  • എൻ .എസ്.എസ് ന്റെ ആദ്യത്തെ സെക്രട്ടറി ആരായിരുന്നു ? മന്നത്ത്‌ പത്മനാഭന്‍
  • ഏത് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടാണ് ജനഹിത പരിശോധന നടത്തിയത് - ഗുരുവായൂർ
  • കെ.കേളപ്പൻ നിരാഹാര സത്യാഗ്രഹം ആരംഭിച്ചതെന്ന് - 1932 സെപ്റ്റംബർ 21
  • കെ.പി.സി.സി ഗുരുവായൂർ സത്യാഗ്രഹത്തിന് ആധാരമായ ക്ഷേത്ര പ്രവേശന പ്രമേയം പാസാക്കിയത് ഏത് സമ്മേളനത്തിൽ വച്ചാണ് ? വടകര സമ്മേളനം
  • കെ.പി.സി.സി യുടെ എത്രാമത്തെ സമ്മേളനമായിരുന്നു അത് ? 5- മത്തെ സമ്മേളനം (1931 മെയ്)
  • കെ.പി.സി.സി യുടെ പൂർണ്ണ രൂപം? കേരള പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ്‌ കമ്മിറ്റി
  • കെ.പി.സി.സി യുടെ വടകര സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ? ജെ.എം.സെൻഗുപ്ത
  • കേരളത്തിന്റെ പാടുന്ന പടവാള്‍ എന്നറിയപ്പെടുന്നത്‌ ആര്? സുബ്രഹ്മണ്യൻ  തിരുമുമ്പ്‌
  • ക്ഷേത്ര പ്രവേശനത്തിനും അയിത്തത്തിനും എതിരായി നടന്ന സമരം ഏത് ? ഗുരുവായൂര്‍ സത്യാഗ്രഹം
  • ഗാന്ധിജിയുടെ ഉപദേശമനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹകാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ് - കെ.കേളപ്പൻ
  • ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മണിമുഴക്കിയ ആദ്യ അബ്രാഹ്മണന്‍ ആര് ? പി. കൃഷ്ണപിള്ള
  • ഗുരുവായൂര്‍ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ്‌ ആര് ? മന്നത്ത്‌ പത്മനാഭന്‍
  • ഗുരുവായൂര്‍ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി ആര് ? കെ.കേളപ്പന്‍
  • ഗുരുവായൂര്‍ സത്യാഗ്രഹം അനുഷ്ഠിച്ച അഹിന്ദുക്കള്‍ ആരെല്ലാം ? ജോര്‍ജ്‌ ജോസഫ്‌, പി.എം . സെബാസ്റ്റ്യന്‍, അബ്ദുള്‍ റഹ്മാന്‍ സാഹിബ്
  • ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ ക്ഷേത്രപ്രവേശന ക്യാമ്പയിനിന്റെ ക്യാപ്റ്റന്‍ ആരായിരുന്നു ? സുബ്രഹ്മണ്യൻ  തിരുമുമ്പ്‌
  • ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയ പ്രസ്ഥാനം ഏത് ? കെ.പി.സി.സി
  • ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയത് ആര്? കെ കേളപ്പൻ
  • ഗുരുവായൂർ ക്ഷേത്രപ്രവേശന പ്രചാരണ കമ്മിറ്റിയുടെ ക്യാപ്റ്റൻ ആരായിരുന്നു - ടി.സുബ്രമണ്യൻ തിരുമുമ്പ്
  • ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നത് - മന്നത് പത്മനാഭൻ
  • ഗുരുവായൂർ സത്യാഗ്രഹ കാലത്ത് ഗുരുവായൂർ ക്ഷേത്രം നിലനിന്നിരുന്ന താലൂക്ക് - പൊന്നാനി
  • ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചതെന്ന് - 1931 നവംബർ 1
  • ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് - കെ.കേളപ്പൻ
  • ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ - എ.കെ.ഗോപാലൻ
  • ഗുരുവായൂർ സത്യാഗ്രഹത്തിൽ ക്രൂരമായി മർദനമേറ്റ സത്യാഗ്രഹ നേതാവ് - പി. കൃഷ്ണപിള്ള
  • ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്ത പ്രധാനിയായ  വനിത ആര് ? ആര്യ പള്ളം
  • സുബ്രഹ്മണ്യൻ  തിരുമുമ്പിനെ പാടുന്ന പടവാൾ എന്ന് വിശേഷിപ്പിച്ചത് ആര് ? ഇ.എം.എസ്‌ നമ്പൂതിരിപ്പാട്‌
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Man Booker Prize winners

Open

The Booker Prize, formerly known as the Booker Prize for Fiction (1969–2001) and the Man Booker Prize (2002–2019), is a literary prize awarded each year for the best novel written in English and published in the United Kingdom or Ireland. A sister prize, the International Booker Prize, is awarded for a book translated into English and published in the United Kingdom or Ireland. In 1971, V.S. Naipaul’s novel In a Free State was the first book by an Indian novelist to win the Booker.

firstResponsiveAdvt .

മാൻ ബുക്കർ പ്രൈസ് ഫോർ ഫിക്ഷൻ (The Man Booker Prize for Fiction) അല്ലെങ്കിൽ ബുക്കർ പ്രൈസ്, ലോകത്തിൽ നോബൽ സമ്മാനം കഴിഞ്ഞാൽ ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധവും അഭിമാനകരമായ...

Open

Kerala Agricultural Awards

Open

കേരള കർഷക അവാർഡുകൾ കേരള കർഷക അവാർഡുകൾ .
കേരളത്തിൽ മികച്ച കർഷകന് നൽകുന്ന അവാർഡ്? കർഷകോത്തമ .
മികച്ച കൃഷി ഓഫീസർന് ഉള്ള അവാർഡ്? കർഷക മിത്ര .
മികച്ച കൃഷി ശാസ്ത്രജ്ഞന് കൊടുക്കുന്ന അവാർഡ്? കർഷക വിജ്ഞാൻ .
മികച്ച കേരകർഷകന് നൽകുന്നത്? കേരകേസരി .
മികച്ച ക്ഷീര കർഷകന് കൊടുക്കുന്ന അവാർഡ്? ക്ഷീരധാര .
മികച്ച കർഷക വനിതയ്ക്ക് കൊടുക്കുന്ന അവാർഡ്? കർഷക തിലകം .
മ...

Open

ആത്മകഥകൾ

Open

എന്റെ ഇന്നലെകൾ: വെള്ളാപ്പള്ളി.
എന്റെ കഥ: മാധവിക്കുട്ടി.
എന്റെ കഥയില്ലായ്മകൾ: ഏ പി ഉദയഭാനു .
എന്റെ കലാജീവിതം: പി.ജെ ചെറിയാൻ.
എന്റെ കഴിഞ്ഞ കാലം: എം.കെ.ഹേമചന്ദ്രൻ.
എന്റെ കാവ്യലോക സ്മരണകൾ: വൈലോപ്പിള്ളി.
എന്റെ കുതിപ്പും കിതപ്പും: ഫാദർ വടക്കൻ.
എന്റെ ജീവിത കഥ: ഏ കെ ജി.
എന്റെ ജീവിത സ്മരണകൾ: മന്നത്ത് പദ്മനാഭൻ.
എന്റെ ജീവിതം അരങ്ങിലും അണിയറയിലും: കലാമണ്ഡലം...

Open