Vallathol Narayana Menon Vallathol Narayana Menon


Vallathol Narayana MenonVallathol Narayana Menon



Click here to view more Kerala PSC Study notes.

വള്ളത്തോൾ നാരായണമേനോൻ

1878 ഒക്ടോബർ 16-ന് തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു മഹാകവി വള്ളത്തോൾ. ഒരു രോഗബാധയെതുടർന്ന് ബധിരനായി (ചെവി കേൾക്കാത്തയാൾ). ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത അദ്ദേഹം രചിച്ചത്. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേ വർഷം കേരളോദയത്തിന്റെ പത്രാധിപനായി . 1958 മാർച്ച് 13-ന് 79-ആം വയസ്സിൽ അന്തരിച്ചു. ഇദ്ദേഹത്തിന്റെ പേരിൽ വള്ളത്തോൾ സാഹിത്യസമിതി ഏർപ്പെടുത്തിയ പുരസ്കാരമാണ് വള്ളത്തോൾ പുരസ്കാരം. 1,11,111 രൂപയും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് ഈ പുരസ്കാരം.

പുരസ്കാരങ്ങൾ

  • കവിതിലകൻ
  • കവിസാർവഭൗമൻ
  • പത്മഭൂഷൺ
  • പത്മവിഭൂഷൺ


വള്ളത്തോൾ രചനകൾ

  • അച്ഛനും മകളും
  • അഭിവാദ്യം
  • അല്ലാഹ്
  • ഇന്ത്യയുടെ കരച്ചിൽ
  • ഋതുവിലാസം
  • എന്റെ ഗുരുനാഥൻ
  • ഒരു കത്ത് അഥവാ രുഗ്മിയുടെ പശ്ചാത്താപം
  • ഓണപ്പുടവ
  • ഔഷധാഹരണം
  • കാവ്യാമൃതം
  • കൃതി‌
  • കൈരളീകടാക്ഷം
  • കൈരളീകന്ദളം
  • കൊച്ചുസീത
  • കോമള ശിശുക്കൾ
  • ഖണ്ഡകൃതികൾ
  • ഗണപതി
  • ഗ്രന്ഥവിചാരം
  • ചിത്രയോഗം അഥവാ താരാവലീ ചന്ദ്രസേനം
  • ദണ്ഡകാരണ്യം
  • ദിവാസ്വപ്നം
  • നാഗില
  • പത്മദളം
  • പരലോകം
  • പ്രസംഗവേദിയിൽ
  • ബധിരവിലാപം
  • ബന്ധനസ്ഥനായ അനിരുദ്ധൻ
  • ബാപ്പുജി
  • ഭഗവൽസ്തോത്രമാല
  • മഗ്ദലനമറിയം അഥവാ പശ്ചാത്താപം
  • രണ്ടക്ഷരം
  • രാക്ഷസകൃത്യം
  • റഷ്യയിൽ
  • വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങൾ
  • വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും പ്രസംഗങ്ങളും
  • വള്ളത്തോളിന്റെ പദ്യകൃതികൾ
  • വള്ളത്തോൾ കവിതകൾ
  • വള്ളത്തോൾ സുധ
  • വിലാസലതിക
  • വിഷുക്കണി
  • വീരശൃംഖല
  • ശരണമയ്യപ്പാ
  • ശിഷ്യനും മകനും
  • സാഹിത്യമഞ്ജരി
  • സ്ത്രീ


വള്ളത്തോൾ പുരസ്‌കാരം

  • അന്തരിച്ച പ്രശസ്ത മലയാള കവിയായ വള്ളത്തോളിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം ഏത് ? വള്ളത്തോൾ പുരസ്‌കാരം
  • പ്രഥമ വള്ളത്തോൾ പുരസ്‌കാരത്തിന് അർഹനായത് ആര് ? പാലാ നാരായണൻ നായർ (1991)
  • വള്ളത്തോൾ പുരസ്കാരത്തിന്റെ സമ്മാനത്തുക എത്ര? 1,11,111 രൂപ
  • വള്ളത്തോൾ പുരസ്‌കാരം നൽകി തുടങ്ങിയ  വർഷം? 1991
  • വള്ളത്തോൾ പുരസ്‌കാരം നൽകുന്നത് ആര്? വള്ളത്തോൾ സാഹിത്യസമിതി
  • വള്ളത്തോൾ പുരസ്‌കാരം ലഭിച്ച ആദ്യ വനിത? ബാലാമണിയമ്മ (1994 )

വള്ളത്തോൾ പുരസ്കാരജേതാക്കൾ

  • 1991 - പാലാ നാരായണൻ നായർ
  • 1992 - ശൂരനാട് കുഞ്ഞൻ പിള്ള
  • 1993 - ബാലാമണിയമ്മ,വൈക്കം മുഹമ്മദ് ബഷീർ
  • 1994 - പൊൻകുന്നം വർക്കി
  • 1995 - എം.പി. അപ്പൻ
  • 1996 - തകഴി ശിവശങ്കരപ്പിള്ള
  • 1997 - അക്കിത്തം അച്യുതൻനമ്പൂതിരി
  • 1998 - കെ.എം. ജോർജ്
  • 1999 - എസ്. ഗുപ്തൻ നായർ
  • 2000 - പി. ഭാസ്കരൻ
  • 2001 - ടി. പത്മനാഭൻ
  • 2002 - ഡോ. എം. ലീലാവതി
  • 2003 - സുഗതകുമാരി
  • 2004 - കെ. അയ്യപ്പപ്പണിക്കർ
  • 2005 - എം.ടി. വാസുദേവൻ നായർ
  • 2006 - ഒ. എൻ. വി. കുറുപ്പ്
  • 2007 - സുകുമാർ അഴീക്കോട്
  • 2008 - പുതുശ്ശേരി രാമചന്ദ്രൻ
  • 2009 - കാവാലം നാരായണപണിക്കർ
  • 2010 - വിഷ്ണുനാരായണൻ നമ്പൂതിരി
  • 2011 - സി. രാധാകൃഷ്ണൻ
  • 2012 - യൂസഫലി കേച്ചേരി
  • 2013 - പെരുമ്പടവം ശ്രീധരൻ
  • 2014 - പി. നാരായണക്കുറുപ്പ്
  • 2015 - ആനന്ദ്
  • 2016 - ശ്രീകുമാരൻ തമ്പി
  • 2017 - പ്രഭാവർമ്മ
  • 2018 - എം. മുകുന്ദൻ
  • 2019 - സക്കറിയ
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Kerala Excise Act

Open

കേരള അബ്കാരി നിയമം അബ്‌കാരി എന്നത് പേർഷ്യൻ പദമാണ്. (ഉർദുവിലും അബ്‌കാരി തന്നെ) അബ് എന്നാൽ വെള്ളം (സംസ്കൃതത്തിൽ അപ് എന്നാൽ ജലം തന്നെ) മദ്യം എന്ന് വാച്യാർത്ഥം പേർഷ്യയിൽ പണ്ട് ജലത്തെ സംബന്ധിച്ച എല്ലാം എക്സൈസ് വകുപ്പിനു കീഴിൽ വന്നിരുന്നു ഇന്ത്യയിൽ മദ്യത്തിന് നികുതി (അബ്‌കാരി) കൊണ്ടു വന്നത് മുഗളന്മാരുടേയും കേരളത്തിൽ ഈ നികുതി കൊണ്ടുവന്നത് ടിപ്പുവിന്റെയും ആക്രമണകാലത്താ...

Open

Important national parks in India

Open

Important national parks in India are given below. National Parks Place .
Bandhavgarh National Park Madhya Pradesh .
Bandipur National Park Karnataka .
Buxa Tiger Reserve West Bengal .
Chandraprabha Sanctuary Uttar Pradesh .
Corbett National Park Uttarakhand .
Dachigam Sanctuary Kashmir .
Dandeli Wildlife Sanctuary Karnataka .
Dudhwa National Park Uttar Pradesh .
Gir National Park Gujarat .
Hazaribagh Sanctuary Hazaribagh (Jharkhand) .
Indian Wild Ass Sanctuary Rann of Kutch (Gujarat) .
Jaldapara National Park West Bengal .
Kanha National Park Madhya Pradesh .
Karakoram Wildlife Sanctuary Jammu and Kashmir .
Kaziranga National Park Assam .
Keibul Lamjao National Park Manipur .
Keoladeo Ghana National Park Bharatpur (Rajasthan) .
Manas National Park Assam .
...

Open

ഇൻഡ്യയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളും അവയുടെ ആസ്ഥാനങ്ങളും ( Important Institutions and Headquarters in India )

Open

ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ കൊൽക്കത്ത .
ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആൻഡ് പബ്ലിക് ഹെൽത് കൊൽക്കത്ത .
നാഷണൽ ലൈബ്രറി കൊൽക്കത്ത .
ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ കൊൽക്കത്ത .
രാമകൃഷണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ കൊൽക്കത്ത .
രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ കൊൽക്കത്ത .
വിക്ടോരിയ മെമ്മോറിയൽ ഹാൾ കൊൽക്കത്ത .
സാഹ ഇൻസ്റ്റി...

Open