കൃഷിചൊല്ലുകൾ കൃഷിചൊല്ലുകൾ


കൃഷിചൊല്ലുകൾകൃഷിചൊല്ലുകൾ



Click here to view more Kerala PSC Study notes.
  • അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ
  • അടുത്തു നട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ്
  • അമരത്തടത്തിൽ തവള കരയണം
  • ആരിയൻ വിതച്ചാ നവര കൊയ്യാമോ
  • ആഴത്തിൽ ഉഴുത്‌ അകലത്തിൽ നടണം
  • ഇല്ലം നിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
  • ഉടമയുടെ കണ്ണ് ഒന്നാംതരം വളം
  • ഉരിയരി ക്കാ ര നു എന്നും ഉരിയരി തന്നെ
  • ഉഴവിൽ തന്നെ കള തീർക്കണം
  • എളിയ വരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
  • ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം
  • ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല
  • കണ്ടം വിറ്റു കാളയെ വാങ്ങുമോ
  • കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും
  • കണ്ണൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളർക്കുമോ
  • കതിരിൽ വളം വച്ചീട്ടു കാര്യമില്ല.
  • കന്നിയിൽ കരുതല പിടയും (കരുതല എന്നത് ഒരിനം മത്സ്യമാണ് )
  • കന്നില്ലാത്തവന് കണ്ണില്ല
  • കുംഭത്തിൽ നട്ടാൽ കുടയോളം ,മീനത്തിൽ നട്ടാൽ മീൻകണ്ണോളം
  • കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്ക്യം
  • കൂര വിതച്ചാൽ പൊക്കാളിയാവില്ല
  • കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി
  • കർക്കടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തരി
  • കർക്കിടകത്തിൽ പത്തില കഴിക്കണം
  • ചേറ്റിൽ കൈകുത്തിയാൽ ചോറ്റിലും കൈ കുത്താം
  • ഞാറായാൽ ചോറായി
  • ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു
  • തിന വിതച്ചാൽ തിന കൊയ്യാം ,വിന വിതച്ചാൽ വിന കൊയ്യാം
  • തുലാപ്പത്ത് കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം
  • തേവുന്നവൻ തന്നെ തിരിക്കണം
  • തൊഴുതുണ്ണുന്നതിനേക്കാൾ നല്ലത് ഉഴുതുണ്ണുന്നത്
  • ധനം നിൽപതു നെല്ലിൽ ,ഭയം നിൽപതു തല്ലിൽ
  • നട്ടാലേ നേട്ടമുള്ളൂ
  • നല്ല തെങ്ങിനു നാൽപതു മടൽ
  • നല്ല വിത്തോടു കള്ളവിത്തു വിതച്ചാൽ നല്ല വിത്തും കള്ളവിത്താകും
  • നവര വിതച്ചാൽ തുവര കായ്ക്കുമോ
  • പടുമുളയ്ക്കു വളം വേണ്ട
  • പതിരില്ലാത്ത കതിരില്ല
  • പത്തുചാലിൽ കുറഞ്ഞാരും വിത്തുകണ്ടത്തിലിറക്കരുത്
  • പുഴുതിന്ന വിള മഴുകൊണ്ട് കൊയ്യണം
  • പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
  • പൊന്നാരം വിളഞ്ഞാൽ കതിരാവില്ല
  • മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല
  • മരമറിഞ്ഞു കൊടിയിടണം
  • മാങ്ങയാണേൽ മടിയിൽ വയ്ക്കാം ,മാവായാലോ
  • മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല
  • മുണ്ടകൻ മുങ്ങണം
  • മുതിരയ്ക്ക്മൂന്നു മഴ
  • മുളയിലറിയാം വിള
  • മേടം തെറ്റിയാൽ മോടൻ തെറ്റി
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Chauri Chaura incident

Open

ചൗരി ചൗരാ സംഭവം 1922 ഫെബ്രുവരി 5-ന് ഉത്തർ‌പ്രദേശിലെ ചൗരി ചൗരായിൽ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരിൽ ഇന്ത്യൻ ചരിത്രത്തിൽ അറിയപ്പെടുന്നത്. ഈ സംഭവത്തോടെ നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കുന്നതായി ഗാന്...

Open

Questions Related To Hobbies

Open

ഹോബികളിലെ രാജാവ് എന്നറിയപ്പെടുന്നത് സ്റ്റാമ്പ് ശേഖരണം.
നാണയശേഖരണ ഹോബിയുടെ പിതാവ് ഇറ്റാലിയന്‍ കവി പെട്രാര്‍ക്കാണ്.
ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച ഏക ഹോബിയാണ് ഹാം റേഡിയോ.
ഓട്ടോഗ്രാഫുകള്‍ ശേഖരിക്കുന്ന ഹോബിയാണ് ഫിലോഗ്രാഫി.
കടലാസ് ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഹോബിയാണ് ഒറിഗാമി.
കൃത്രിമ ഭാഷകള്‍ സൃഷ്ടിക്കുന്ന ഹോബിയാണ് കോണ്‍ലാങ്.
...

Open

Animals and Scientific Names

Open

Animals and Scientific Name ( ജീവികളും ശാസ്ത്ര നാമവും ).

Animal Scientific names .
അണലി വൈപ്പെറ റസേലി .
ആന എലിഫന്റസ്‌ മാക്സിമസ്‌ .
ഈച്ച മസ്ക്ക ഡൊമസ്റ്റിക്ക .
ഒട്ടകപക്ഷി സ്‌ട്രുതിയോ കാമെലസ്‌ .
കടുവ പാന്തെറ ടൈഗ്രിസ്‌ .
കട്ടുപോത്ത്‌ ബോസ്‌ ഗാറസ്‌ .
കരിമീൻ എട്രോപ്ലസ്‌ സുരാറ്റൻസിസ്‌ .
കുതിര എക്വസ്‌ ഫെറസ്‌ കബല്ലസ്‌ .
തവള റാണ ഹെക്സാഡക്റ്റെയില .
തേനീച്ച ഏപ്പിസ്‌ ഇൻ...

Open