കാണ്ട്ല തുറമുഖം
ഗുജറാത്തിലാണ് കണ്ട്ല തുറമുഖം. ഇന്ത്യയും പാകിസ്ഥാനും വിഭജിക്കപ്പെട്ടപ്പോൾ പ്രധാന തുറമുഖമായ കറാച്ചി പാകിസ്ഥാന്റെ ഭാഗമായതുകൊണ്ടാണ് കണ്ട്ല തുറമുഖം ഗൾഫ് ഒഫ് കച്ചിൽ പണികഴിച്ചത്. 1950കളിലാണ് ഇത് പണികഴിപ്പിച്ചത്. വേലിയേറ്റ തുറമുഖമാണ് കണ്ട്ല. പെട്രോളിയം, സ്റ്റീൽ, ഇരുമ്പ്, ഉപ്പ്, ധാന്യങ്ങൾ, തുണി എന്നിവ കയറ്റുമതി ചെയ്യപ്പെടുന്നു. ഗുജറാത്തിലെ കച്ച് ജില്ലയില്‍ കച്ച് ഉള്‍ക്കടലിലാണ് കാണ്ട്ല പോര്‍ട്ട്. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖമാണ് കാണ്ട്ല.
കൊച്ചി തുറമുഖം
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ലക്ഷദ്വീപ് കടലിനു സമീപം വേമ്പനാട് കായലില്‍ സ്ഥിതി ചെയ്യുന്ന കൊച്ചിതുറമുഖം കേരളത്തിലെ മേജര്‍ തുറമുഖമാണ്. 1341-ല്‍ പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് രൂപം കൊണ്ടതാണ് കൊച്ചി തുറമുഖം. ബ്രിട്ടീഷ് ആധിപത്യകാലത്ത് 1928-ല്‍ ആണ് ആധുനിക കൊച്ചി തുറമുഖം തുറന്നത്. ബ്രിട്ടീഷ് തുറമുഖ എഞ്ചിനീയറായ റോബര്‍ട്ട് ബ്രിസ്ടോയുടെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണം. തിരുവിതാംകൂര്‍, കൊച്ചി, മദ്രാസ് സര്‍ക്കാരുകള്‍ യോജിച്ചാണ് പദ്ധതി ചെലവ് വഹിച്ചത്.
കൊൽക്കത്ത തുറമുഖം
ബ്രിട്ടീഷ് ഈസ്റ്റിന്ത്യാക്കമ്പനി നിര്‍മ്മിച്ച തുറമുഖം. ഇന്ത്യയില്‍ നദിയില്‍ സ്ഥിതി ചെയ്യുന്ന ഏക മേജര്‍ തുറമുഖം. ഇന്ത്യന്‍ തുറമുഖങ്ങളില്‍ ഏറ്റവും വലിയ ഹിന്റര്‍ലാന്‍ഡ് ഉള്ളത് കൊല്‍ക്കത്ത തുറമുഖത്തിനാണ്. മൂഗള്‍ ചക്രവര്‍ത്തി ഓറംഗസീബില് നിന്ന് വ്യാപാരാവകാശങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാക്കമ്പനി കൊല്‍ക്കത്ത തുറമുഖം നിര്‍മ്മിച്ചത്.
ചെന്നൈ തുറമുഖം
മുമ്പ് മദ്രാസ് തുറമുഖം എന്നറിയപ്പെട്ടിരുന്നു. 1881-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നവഷേവ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടയിനര്‍ പോര്‍ട്. ദക്ഷിണേന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത് ചെന്നൈ ആണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം.
ജവാഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് (Nhava Sheva)
മുംബയ് തുറമുഖത്തിലെ വർദ്ധിച്ചുവരുന്ന തിരക്കു കുറയ്ക്കാൻ 1970 കളിൽ നിർമ്മിച്ച തുറമുഖം. ഇന്ത്യയിൽ സ്വകാര്യവത്കരിക്കാത്ത കണ്ടെയ്നർ ടെർമിനലാണ് NSCIT. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടയിനര്‍ തുറമുഖമാണ് നവഷേവ തുറമുഖം. മഹാരാഷ്ട്രയിലെ മുംബൈയില്‍ അറബിക്കടലിന്റെ തീരത്താണ് നവഷേവ.
തൂത്തുക്കുടി തുറമുഖം
ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്ന തുറമുഖങ്ങളിലൊന്നാണിത്. പാണ്ഡ്യരാജാക്കന്മാരുടെ പ്രധാന തുറമുഖമായിരുന്നു.ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറമുഖം.
ന്യൂ മാംഗ്ലൂര്‍ തുറമുഖം
മംഗലാപുരത്തിന് സമീപത്തുള്ള പനമ്പൂരാണ് ആസ്ഥാനം. കൊങ്കൺ റെയിൽവേയുമായും ദേശീയപാതയുമായും ബന്ധിപ്പിച്ചിരിക്കുന്നു.
പോര്‍ട്ട് ബ്ലെയര്‍
ക്രേന്ദ ഭരണപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക മേജര്‍ തുറമുഖം.
മര്‍മഗോവ
സുവാരി നദിയുടെ അഴിമുഖത്താണ് തുറമുഖം. പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ കരാറനുസരിച്ചാണ് തുറമുഖം നിർമ്മാണം തുടങ്ങിയത്. ഗോവയിലെ പ്രധാന തുറമുഖമാണ് മര്‍മഗോവ.
മുബൈ തുറമുഖം
ഇന്ത്യയുടെ സമുദ്രവാണിജ്യത്തിന്റെ വലിയൊരു ഭാഗവും മുംബയ് തുറമുഖത്തിലൂടെയാണ് നടക്കുന്നത്. ഏകദേശം 400 ച.കി.മീ വ്യാപിച്ചു കിടക്കുന്ന മുംബയ് തുറമുഖമാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം.
വിശാഖപട്ടണം തുറമുഖം
ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് ആന്ധ്രപ്രദേശില്‍ സ്ഥിതി ചെയ്യുന്നു. ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കിടയിലെ തിളക്കമുള്ള രത്നം എന്നറിയപ്പെടുന്നത് വിശാഖപട്ടണമാണ്.