The major glands of human body The major glands of human body


The major glands of human bodyThe major glands of human body



Click here to view more Kerala PSC Study notes.

മനുഷ്യ ശരിരത്തിലെ പ്രധാന ഗ്രന്ഥികൾ


  • അഡ്രിനല്‍ ഗ്രന്ഥികള്‍ -വൃക്കകളുടെ മുകള്‍ഭാഗത്ത് ത്രികോണാകൃതിയില്‍ കാണപ്പെടുന്ന അന്തസ്രാവികളാണ് അഡ്രിനല്‍ ഗ്രന്ഥികള്‍. അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. അടിയന്തിരഘട്ടങ്ങളില്‍ ശരീരത്തെ സജ്ജമാക്കാന്‍ ഈ ഹോര്‍മോണ്‍ സഹായിക്കുന്നു. ഹൃദയമിടിപ്പ് കൂട്ടാനും, ശ്വാസകോശത്തിലെ ശ്വസനികള്‍ വികസിക്കാനും അതോടൊപ്പം ഗ്ലൂക്കോസിന്റെ അളവ് കൂട്ടാനും ഈ ഹോര്‍മോണ്‍ സഹായിക്കുന്നു.

  • അണ്ഡാശയം (Ovary) - ഈസ്ട്രജനും പ്രൊജസ്റ്റിറോണും അണ് ഈ ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍. അണ്‌ഡോല്‍പാദനത്തെയും ദ്വിതീയ ലൈഗീംക സ്വഭാവത്തേയും നിയന്ത്രിക്കുക എന്നതാണ് ഈസ്ട്രജന്റെ ധര്‍മ്മം. പ്രൊജസ്റ്റിറോണ്‍ ഭ്രൂണത്തെ സ്വീകരിക്കാനായി ഗര്‍ഭപാത്രത്തെ സജ്ജമാക്കുന്നു.

  • തൈമസ് ഗ്രന്ഥി - ലിംഫോസൈറ്റുകളുടെ വളര്‍ച്ചക്കും വികാസത്തിനും സഹായിക്കുന്നു.

  • തൈറോയ്ഡ് ഗ്രന്ഥി - മനുഷ്യന്റെ കഴുത്തിന് മുന്‍ഭാഗത്ത് ശബ്ദനാളത്തിനു തൊട്ടു താഴെയായി സ്ഥിതി ചെയ്യുന്നു. തൈറോക്‌സിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. മനുഷ്യ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തന നിരക്ക് നിര്‍ണ്ണയിക്കുന്നു. ഓക്‌സിജനെയും പോഷകങ്ങളെയും ശരീരത്തിനാവശ്യമായ ഊര്‍ജ്ജവും താപവും ആക്കി മാറ്റുന്നു.

  • പാന്‍ക്രിയാസ് / ആഗ്നേയ ഗ്രന്ഥി -ഇന്‍സുലിന്‍, ഗ്ലൂക്കോജന്‍ എന്നീ ഹോര്‍മോണുകളെ ഉല്‍പാദിപ്പിക്കുന്നു. ഇന്‍സുലിന്‍, കരളിന്‍ വച്ച് അധികമുളള ഗ്ലൂക്കോസിനെ ഗ്ലൈക്കോജന്‍ ആക്കി മാറ്റുന്നു. ഗ്ലൂക്കോജന്‍, ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്നു.

  • പിറ്റിയൂറ്ററി ഗ്രന്ഥി (പീയുഷ ഗ്രന്ഥി) - തലച്ചോറിന്റെ ചുവട്ടില്‍ ഹൈപ്പോതലാമസിനടുത്തായി സ്ഥിതി ചെയ്യുന്നു. വളര്‍ച്ചാ ഹോര്‍മോണ്‍, ഗൊണാഡോട്രോഫിക് ഹോര്‍മോണ്‍, ആന്റി – ഡൈയൂററ്റിക് ഹോര്‍മോണ്‍ എന്നിവ ഉത്പാദിപ്പിക്കുന്നു. വളര്‍ച്ചാ ഹോര്‍മോണ്‍ എല്ലുകളുടെയും പേശികളുടെയും വളര്‍ച്ചയെ നിയന്ത്രിക്കുന്നു. ഗൊണാഡോട്രോഫിക് ഹോര്‍മോണ്‍ ലൈഗീകാവയവങ്ങളെ സ്വാധീനിച്ച് അവയില്‍ നിന്ന് ലൈഗീംക ഹോര്‍മോണുകളുടെ ഉല്‍പാദനം നിയന്ത്രിക്കുന്നു. വൃക്കനാളികളില്‍ നിന്നുമുളള ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുക എന്നതാണ് ആന്റി -ഡൈയൂററ്റിക് ഹോര്‍മോണിന്റെ ധര്‍മ്മം.

  • പീനിയല്‍ ഗ്രന്ഥി - തലച്ചോറിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. മെലാട്ടോനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്നു. പ്രത്യുല്‍പാദനത്തേയും ഉറക്കത്തിന്റെ പാറ്റേണിനേയും കാലിക പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നു.

  • വൃഷണം (Testes) - പുരുഷന്‍മാരിലെ ലൈഗീംക ഹോര്‍മോണ്‍ ആയ ടെസ്റ്റേസ്റ്റിറോണിനെ ഉല്‍പാദിപ്പിക്കുന്നത് ഈ ഗ്രന്ഥിയാണ്. ബീജങ്ങളുടെ ഉല്‍പാദനത്തെയും ദ്വിതീയ ലൈഗീംക സ്വഭാവത്തെയും നിയന്ത്രിക്കുന്നു.

Questions related to glands

  • അടിയന്തിര ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത് - അഡ്രിനാലിന്‍

  • ഏത് ഹോര്‍മോണിനെയാണ് ഡൈ യൂററ്റിക് ഹോര്‍മോണ്‍ എന്നു വിളിക്കുന്നത് - വാസോപ്രസിന്‍

  • ഏത് ഹോര്‍മോണിന്റെ അഭാവത്താലാണ് പ്രമേഹം ഉണ്ടാകുന്നത് - ഇന്‍സുലിന്‍

  • ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി - പീനിയല്‍ ഗ്രന്ഥി

  • പയറു വിത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥി - പീയൂഷ ഗ്രന്ഥി

  • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി - തൈറോയ്ഡ് ഗ്രന്ഥി

  • മനുഷ്യശരീരത്തിലെ നായക ഗ്രന്ഥി - പീയൂഷ ഗ്രന്ഥി

  • മനുഷ്യശരീരത്തിലെ വളര്‍ച്ചാ ഗ്രന്ഥി - പീയൂഷ ഗ്രന്ഥി

  • മെലാടോണിന്‍, സെറാടോണിന്‍ എന്നീ ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി - പീനിയല്‍ ഗ്രന്ഥി

  • യുവത്വ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഹോര്‍മോണ്‍ - തൈമോസിന്‍

  • രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഗ്രന്ഥി - തൈമസ് ഗ്രന്ഥി

  • ശരീരത്തിലെ ജലം ക്രമീകരിക്കുന്നതിന് ഉപയോഗിക്കുന്ന ഹോര്‍മോണ്‍ - വാസോപ്രസിന്‍

  • സ്വീറ്റ് ബ്രഡ് എന്ന് വിശേഷിപ്പിക്കുന്ന ശരീര ഭാഗം - പാന്‍ക്രിയാസ്

  • കാല്‍സിടോണിന്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്ന ഗ്രന്ഥി - തൈറോയ്ഡ് ഗ്രന്ഥി


The major glands of human body

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Kerala PSC Zoology Questions

Open

അമീബയുടെ വിസർജ്ജനാവയവം ? സങ്കോചഫേനം.
അലങ്കാര മത്സ്യങ്ങളുടെ റാണി ? ഏഞ്ചൽ ഫിഷ്.
ആഗോള താപനം മൂലം വംശനാശം സംഭവിച്ച ആദ്യ ജീവി ? സ്വർണ്ണത്തവള.
ഇന്ത്യയുടെ ദേശീയ മത്സ്യം ? അയക്കൂറ (മാക്രൽ).
ഏറ്റവും കൂടുതൽ മത്സ്യങ്ങൾ കാണപ്പെടുന്ന സമുദ്രം ? പസഫിക് സമുദ്രം.
ഏറ്റവും വലിയ ഉഭയജീവി ? സലമാണ്ടർ.
ഏറ്റവും വലിയ ശുദ്ധജല മൽസ്യം ? ജയിന്റ ക്യാറ്റ് ഫിഷ്.
ഒരു കണ്ണടച്ച് ഉറങ്ങു...

Open

Clouds ( മേഘങ്ങൾ )

Open

ക്യുമുലസ്  : സംവഹനപ്രക്രിയയിലൂടെ രൂപം കൊള്ളുന്നവ.ചെമ്മരിയാടിന്റെ രോമക്കെട്ട്/പഞ്ഞിക്കെട്ട് ലംബാകൃതിയിൽ കൂന പോലെ ഉള്ള മേഘങ്ങൾ. പ്രസന്ന കാലാവസ്ഥ സൂചിപ്പിക്കുന്നു.
ക്യുമുലോനിംബസ് = ഇടിമേഘങ്ങൾ.കനത്ത മഴയ്ക്ക് കാരണം.
നിംബസ് = മഴമേഘങ്ങൾ.
സിറസ് =കൈചൂലിൽ/കുതിരവാൽ/തൂവൽകെട്ട് ആകൃതി.
സിറോക്യുമുലസ് = വെളുത്തമേഘശകലങ്ങൾ.
സിറോസ്ട്രാറ്റസ് = സൂര്യചന്ദ്രന്മാർക്ക് ...

Open

കേരളം പതിനാലാം മന്ത്രിസഭ, മന്ത്രിമാരും വകുപ്പുകളും

Open

 പിണറായി വിജയൻ .

മുഖ്യമന്ത്രി, പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, വിവരസാങ്കേതികവിദ്യ, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ജയിൽ, കായികം.


സ്പീക്കർ: പി. ശ്രീരാമകൃഷ്ണൻ ഡെപ്യൂട്ടി സ്പീക്കർ : വി. ശശി .


 ടി.എം. തോമസ് ഐസക് .

ധനകാര്യം, കയർ, ലോട്ടറി, ടാക്സ്.


 സി. രവീന്ദ്രനാഥ് .

വിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം, പ്രവ...

Open