തിളച്ചുരുകിയ മാഗ്മ ദ്രവരൂപത്തിലോ, ബാഷ്പമായോ, രണ്ടും ചേർന്നോ വൻതോതിൽ ഗ്രഹോപരിതലത്തിലേക്ക് ബഹിർഗമിക്കുന്ന ഭൂവല്കച്ഛിദ്രമാണ് അഗ്നിപർവ്വത. മിക്കപ്പോഴും ഇവ ഉയർന്ന കുന്നുകളുടെയോ പർവ്വതങ്ങളുടെയോ രൂപത്തിലായിരിക്കും. ഗ്രീക്ക് പുരാണത്തിലെ അഗ്നിദേവനായ വോൾകന്റെ പേരിൽ അറിയപ്പെടുന്ന ഇറ്റലിയിലെ സിസിലിക്കടുത്തുളള വോൾകാനിക് ദീപിൽ നിന്നുമാണ് അഗ്നിപർവ്വതങ്ങൾക്ക് വോൾക്കാനോ എന്നു പേരുവന്നത് എന്നു കരുതുന്നു.
അഗ്നിപർവതങ്ങൾ സജീവമാവുന്നതിന്റെ ആവൃത്തി അനുസരിച്ച് അഗ്നിപർവതങ്ങളെ വേർതിരിക്കാം. അറിയപ്പെടുന്ന ചരിത്രത്തിൽ പൊട്ടിത്തെറിക്കാത്തവയെ ലുപ്ത അഗ്നിപർവതങ്ങൾ (Extinct volcanoes) എന്നും ക്രമമായി സജീവമാവുന്നവയെ സജീവ അഗ്നിപർവതങ്ങൾ (active volcanoes) എന്നും അറിയപ്പെടുന്ന ചരിത്രത്തിൽ പൊട്ടിത്തെറിച്ച് ഇപ്പോൾ നിഷ്ക്രിയമായിരിക്കുന്നതും എന്നാൽ സജീവമാവാൻ സാധ്യതയുള്ളതുമായ അഗ്നിപർവതങ്ങളെ നിർവാണ അഗ്നിപർവതങ്ങൾ (dormant volcanoes) എന്നും പൊതുവേ വിളിക്കുന്നു.
ഇന്ത്യയിലെ ഏക അഗ്നിപർവ്വതം എവിടെ സ്ഥിതി ചെയ്യുന്നു? ആൻഡമാൻ നിക്കോബാർ.
കിളിമാഞ്ചാരോ അഗ്‌നിപർവ്വതം ഏതു രാജ്യത്താണ്? താൻസാനിയ